Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pranavam Sasi

ഐ​റ്റം ഡാ​ൻ​സ് ക​ളി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലെ​ന്ന് അ​ന്ന് ര​ജി​ഷ പ​റ​ഞ്ഞു, ഇ​ന്നി​താ ക​രി​യ​റി​ലെ ആ​ദ്യ ഐ​റ്റം ഡാ​ൻ​സു​മാ​യി താ​രം

ന​ടി ര​ജി​ഷ വി​ജ​യ​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഐ​റ്റം ഡാ​ൻ​സ് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ ച​ർ​ച്ചാ​വി​ഷ​യം. കൃ​ഷാ​ന്ദ് സം​വി​ധാ​നം ചെ​യ്ത മ​സ്തി​ഷ്ക മ​ര​ണം;​സൈ​മ​ൺ​സ് മെ​മ്മ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​ക​ർ​പ്പ​ൻ ഡാ​ൻ​സു​മാ​യി ര​ജി​ഷ എ​ത്തു​ന്ന​ത്.

വ​ള​രെ ഗ്ലാ​മ​റ​സ​യാ​ണ് ര​ജി​ഷ ഈ ​ഗാ​ന​രം​ഗ​ത്തി​ലെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം ഐ​റ്റം ഡാ​ൻ​സ് ചെ​യ്യി​ല്ലെ​ന്ന ര​ജി​ഷ​യു​ടെ മു​ൻ​പ് പ​റ​ഞ്ഞൊ​രു അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

2022-ല്‍ ​ഒ​രു റേ​ഡി​യോ എ​ഫ്എ​മ്മി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​ൻ ഐ​റ്റം ഡാ​ൻ​സ് ചെ​യ്യി​ല്ലെ​ന്നും അ​ത്ത​രം ഡാ​ൻ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം, ആം​ഗി​ളു​ക​ൾ എ​ന്നി​വ​യോ​ടൊ​ന്നും ത​നി​ക്ക് നാ​ൽ​പ​ര്യ​മി​ല്ലെ​ന്നും ര​ജി​ഷ പ​റ​ഞ്ഞി​രു​ന്നു.

''ഐ​റ്റം ഡാ​ന്‍​സ് ക​ളി​ക്കാ​ന്‍ അ​ന്നും ഇ​ന്നും എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. ഐ​റ്റം ഡാ​ന്‍​സി​ല്‍ വ​രു​ന്ന പാ​ട്ട്, അ​തി​ലെ വ​രി​ക​ള്‍, വ​സ്ത്രം, അ​തി​ല്‍ കാ​ണി​ക്കു​ന്ന മൂ​വ്‌​സ്, വെ​ച്ചി​രി​ക്കു​ന്ന ക്യാ​മ​റ ആം​ഗി​ള്‍, സൂം ​ഇ​ന്‍ സൂം ​ഔ​ട്ട്, വ​യ​ര്‍ കാ​ണി​ക്കു​ന്ന​ത്, അ​തി​നോ​ടൊ​ന്നും താ​ല്‍​പ​ര്യ​മി​ല്ല. മ​നു​ഷ്യ ശ​രീ​ര​ത്തെ ഒ​ബ്‌​ജെ​ക്ടി​ഫൈ ചെ​യ്യു​ന്ന എ​ന്ത് കാ​ര്യ​മാ​യാ​ലും അ​ത് ചെ​യ്യാ​ന്‍ എ​നി​ക്ക് താ​ല്‍​പ​ര്യ​മി​ല്ല. എ​ന്‍റെ ബോ​ഡി ടൈ​പ്പി​ന് ചേ​രു​ന്ന, എ​നി​ക്ക് ചെ​യ്യാ​ന്‍ പ​റ്റു​ന്ന റോ​ളു​ക​ള്‍ മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളൂ'' എ​ന്നാ​ണ് ര​ജി​ഷ അ​ന്ന് പ​റ​ഞ്ഞ​ത്.

 

Latest News

Corehub Up